കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി കെ രാജ് സംവിധാനം ചെയ്ത ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ചെറിയ ബജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍ രണ്ടു വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.
ചാന്ദ്‌നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹരീഷ് കണാരന്‍,കൃഷ്ണപ്രഭ,കൃഷ്ണ ശങ്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ നായകനായ സിഐഎ എന്ന ചിത്രത്തിനുശേഷം ചാന്ദ്‌നി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.
ജിംഷി ഖാലിദ് ക്യാമറ ചെയ്യുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കല, വര്‍ണ്യത്തില്‍ ആശങ്ക, തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
** Note :
കുറിപ്പ്: അള്ള് രാമേന്ദ്രന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.