റെഡ് സല്യൂട്ട്,ഡി കമ്പനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമീര്‍. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അധോലോക നായകനായിട്ടാണ് മമ്മൂക്ക എത്തുന്നത്. ഒരു അധോലോക നായകന്റെ കുറ്റസമ്മതം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മൂക്ക-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്.
കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് അണിയറപ്രവര്‍ത്തകര്‍ ഇട്ടിരിക്കുന്ന ടാഗ് ലൈന്‍. മമ്മൂക്ക തന്നെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്. 25 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നത്. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മലയാളത്തില്‍ നിന്നുളള താരങ്ങള്‍ക്കു പുറമെ അന്യഭാഷയില്‍ നിന്നുളളവരും ചിത്രത്തില്‍ അഭിനയിക്കും. ഗോപീ സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: അമീര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.