കിരണ്‍ ആര്‍ നായര്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് അമിഗോസ്.ജൂഡ് ആന്റണി,ശബരീഷ് വര്‍മ,കൃഷ്ണ ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പുതുമുഖതാരം ആന്‍ പോളാണ് ചിത്രത്തിലെ നായിക.ആതിര മാധവ്, ഷീലു അബ്രഹാം, നോബി,മനോജ് ഗിന്നസ്, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നാല് യഥാര്‍ത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ഇവരില്‍ ഒരാളുടെ വിവാഹമാണ്.രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും.വിവാഹത്തില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് ഒരു പ്രീമിയര്‍ പദ്മിനി കാറില്‍ അവര്‍ പോകുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.സില്‍വര്‍ ബ്ലെയ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
** Note :
കുറിപ്പ്: അമിഗോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.