പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് 'ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു'. സിനിമക്കുള്ളിലെ സിനിമ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ടോവീനോ തോമസ് ആണ് നായകന്‍. അനു സിതാരയാണ് നായികയായി എത്തുന്നത്. ലാല്‍, ശ്രീനിവാസന്‍,സലിംകുമാര്‍,സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. വിജയ് ശങ്കര്‍ എഡിറ്റിങ്ങും ബിജിപാല്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് മോഹന്‍, ശ്രീജിത്ത്, സുധീഷ് സാകറിയ,അഭിലാഷ് കൊച്ചുപുരയ്ക്കല്‍, അരുണ്‍ ഉണ്ണികൃഷ്ണന്‍, ഡിജോ തുടങ്ങി ഒരുപറ്റം പ്രവാസി മലയാളികളും സിനിമയുമായി സഹകരിച്ചിട്ടുണ്ട്.
** Note :
കുറിപ്പ്: ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.