സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25. ഫോഴ്‌സ്,ബദായ് ഹോ തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രം കൂടിയാണിത്.
അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് നായികയായി എത്തുന്നത്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യൂ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാര്‍ത്തിക് കാളിങ്ങ് കാര്‍ത്തിക്,വസീര്‍,വിശ്വരൂപം സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോണ്‍ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
സൈജു ശ്രീധരന്‍ എഡിറ്റിങ്ങും ബിജിബാല്‍ സംഗീതവും നല്‍കിയിരിക്കുന്നു. സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.