എയ്‌ഞ്ചല്‍സ് കഥ
ഇന്ദ്രജിത്ത്, ആശാ ശരത്ത്, പാര്‍വ്വതിമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് എയ്‌ഞ്ചല്‍സ്. ക്ലൗഡ് ഫോര്‍ സിനിമാസിന്റെ ബാനറില്‍ ലിനു ഐസക്ക്, ഹിഷാം ബഷീര്‍, സാജു ആസാദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ടോണി ടോമി, ജീന്‍ മര്‍ക്കോസ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
ഹരിതാ മേനോന്‍ പ്രശസ്‌തയായ ടി.വി. അവതാരകയാണ്. ഒരുദിവസം ഹരിതാ മേനോന്റെ മുന്നില്‍ ഫാ. വര്‍ഗീസ് പുണ്യാളന്‍ പ്രത്യക്ഷപ്പെടുന്നു. അയാള്‍ക്കു പറയാനുള്ളത് പോലീസ് ഉദ്യോഗസ്‌ഥനായ ഹാഷിം ഹൈദറിനെക്കുറിച്ചാണ്. ഹരിതാ മേനോനെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണാവസരം. ഈ മൂന്നുപേരം പരസ്‌പരം അറിയില്ല.തമ്മില്‍ യാതൊരു ബന്ധവുമില്ല. പക്ഷേ തുടര്‍ന്നുള്ള ഇവരുടെ യാത്രയില്‍ ഈ മൂന്നുപേര്‍ക്കും പരിചയപ്പെടേണ്ടിവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'എയ്‌ഞ്ചല്‍സ്' എന്ന ചിത്രത്തില്‍ ജീന്‍ മര്‍ക്കോസ് ദൃശ്യവല്‍ക്കരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie എയ്‌ഞ്ചല്‍സ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications