നവാഗതനായ പ്രതീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അപാര സുന്ദര നീലാകാശം. പരസ്യ ചിത്രരംഗത്തും ഇന്ത്യാവിഷന്‍ ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രതീഷ്. വൈശാഖ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഇന്ദ്രന്‍സാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒരു അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അരവിന്ദാക്ഷ കൈമള്‍ എന്ന റിട്ടേയര്‍ഡ് കൃഷി ഓഫീസറെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മകളുടെ പഠനത്തിനായി ഗ്രാമത്തില്‍നിന്നും നഗരത്തില്‍ വന്ന് താമസിച്ച അയാള്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഒരു നോവല്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അയാളുടെ ജീവിതത്തില്‍ നടക്കുന്ന കുറച്ച് സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
ശ്രീജ രവിയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമെ എട്ടോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.സൗത്ത് ഡിസൈന് സംസ്ഥാന അവാര്‍ഡ് രണ്ടു തവണ നേടിയ രംഗനാഥ് രവിയാണ് ചിത്രത്തിന് ശബ്ദ സംവിധാനം ഒരുക്കുന്നത്. പ്രഭാത് ഇ കെ ഛായാഗ്രഹണവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു പുതുമുഖങ്ങളായ സുധീര്‍, വിശ്വനാഥന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം പ്രഭാത്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍.ധനേഷ്, സുനിത ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: അപാര സുന്ദര നീലാകാശം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.