സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം അക്വാമാന്റെ രണ്ടാഭാഗമാണ് അക്വാമാന്‍ 2. ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്രിക്കാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.ജയിംസ് വാനും പീറ്റര്‍ സ്ഫ്വാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കോണ്‍ജ്വറിംഗ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7, ദി നണ്‍ എന്നീ ചിത്രങ്ങളൊരുക്കിയ ജെയിംസ് വാനാണ് ആദ്യ ഭാഗം സംവിധാനം ചെയ്തത്.
ഹോളിവുഡ് താരം ജാസണ്‍ മോമോയായിരുന്നു ചിത്രത്തിലെ നായകന്‍.സമുദ്രത്തില്‍ ജീവിച്ച് മത്സ്യങ്ങളോടും മറ്റും സംസാരിക്കാന്‍ കഴിവുള്ള കടല്‍ജീവികളുടെ കഴിവുകള്‍ നേടിയ ആര്‍തര്‍ കറി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അതിമാനുഷനായാണ് മൊമോവ ചിത്രത്തില്‍ എത്തിയത്.
** Note :
കുറിപ്പ്: അക്വാമാന്‍ 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.