അറബിക്കഥ കഥ/ സംഭവവിവരണം

    ലാൽ ജോസ് സം‌വിധാനം ചെയ്ത് 2007-ൽ‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'അറബിക്കഥ'. ഇന്ത്യയിലും, ഗൾഫ്‌ രാജ്യങ്ങളിലും ചിത്രം വൻ വിജയമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന ക്യൂബ മുകുന്ദൻ എന്ന വ്യക്ത്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീനിവാസനാണ് മുകുന്ദന്റെ വേഷത്തിൽ അഭിനയിക്കുന്നത്. സാഹചര്യങ്ങൾ മുകുന്ദനെ ദുബായിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. പക്ഷേ, അവിടുത്തെ സാഹചര്യങ്ങളോട് മുകുന്ദന് പൊരുത്തപ്പെടാൻ കഴിയുന്നില്ല. കൂടാതെ ഇവിടെ പണിയെടുക്കുന്ന മലയാളികളുടെ ബുദ്ധിമുട്ടുകളും മുകുന്ദന് സഹിക്കാൻ പറ്റുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയോട് കടുത്ത ബഹുമാനവും ആരാധനയുമുള്ള മുകുന്ദൻ ഇതിനിടെ ഒരു ചൈനീസ് പെൺകുട്ടിയെ കണ്ടുമുട്ടുന്നു. എന്നാൽ ചൈനയിലെ കമ്മ്യൂണിസത്തിന്റെ മറ്റൊരു മുഖം ഈ പെൺകുട്ടിയിലൂടെ മുകുന്ദൻ തിരിച്ചറിയുന്നു. മുകുന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളി സമൂഹത്തിന്റെ മാറ്റാൻ പറ്റാത്ത കാഴ്ചപ്പാടിന്റെ സംവിധായകൻ എടുത്തു കാണിക്കുന്നു. അതുപോലെ പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടികളുടെ യഥാർഥതയിലേക്കും ഈ ചിത്രം വെളിച്ചം വിതറുന്നു.
    **Note:Hey! Would you like to share the story of the movie അറബിക്കഥ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X