ജേക്കബ് ഗ്രിഗറിയെ നായകനാക്കി നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അശോകന്റെ ആദ്യ രാത്രി.എബിസിഡി, ജോമോന്റെ സുവിശേഷങ്ങള്‍,100 ഡെയ്‌സ് ഓഫ് ലവ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദുല്‍ഖറിനൊപ്പം സഹതാരമായി അഭിനയിച്ച ഗ്രിഗറി ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണിത്.നിഖില വിമല്‍,അനു സിതാര എന്നിവര്‍ക്കൊപ്പം അനുപമ പരമേശ്വരനും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്.ജോമോന്റെ സുവിശേഷം എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അനുപമ വീണ്ടും ഒരു ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.വിജയരാഘവന്‍,ശ്രീലക്ഷ്മി,സുധീഷ് എന്നിവരാണ് മറ്റു താരങ്ങള്‍.ക്രിഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീഹരി കെ നായരാണ് സംഗീതം ഒരുക്കുന്നത്.ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
** Note :
കുറിപ്പ്: അശോകന്റെ ആദ്യ രാത്രി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.