വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ധനുഷ് വെട്രിമാരന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍.ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും ധനുഷിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ആദ്യമായിട്ടാണ് മഞ്ജു വാര്യര്‍ ഒരു തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.
അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പുളള കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തില്‍ ധനുഷും മഞ്ജു വാര്യരും ഭാര്യ ഭര്‍ത്താക്കന്മാരായാണ് എത്തുന്നത്.ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനൂ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: അസുരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.