സൈദ് ഉസ്മാൻ സംവിധാനം ചെയ്ത മലയാള പ്രണയ ചിത്രമാണ് 'അറ്റ് വണ്‍സ്'.ബദ്രി ലാല്‍, തലൈവാസല്‍ വിജയ്, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശ്യാമ, സെറീന എന്നിവരുടെ പ്രണയബന്ധത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.യഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടുന്ന പുതുമുതലമുറ, ബ്ലെയ്ഡ് പലിശ, മണിചെയിന്‍ എന്നിവയും ചിത്രത്തില്‍ വിഷയമാവുന്നു.ബേസില്‍,എസ് പി ശ്രീകുമാര്‍,ഷാനവാസ്,ജഗദീഷ്,ഇന്ദ്രന്‍സ്,ശശി കലിംഗ,കൊച്ചുപ്രേമന്‍, ടിഎസ് രാജു, യമുന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.എംഎസ് ബാബുരാജ്,പി ഭാസ്‌ക്കരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു പുഷ്പം മാത്രമെന്‍ എന്ന ഹിറ്റ് ഗാന ചിത്രത്തില്‍ വീണ്ടും നജീം അര്‍ഷാദ് പാടിയിട്ടുണ്ട്.സത്യന്‍ മുതികാട്,എ എസ് പ്രസാദ്,പി ഭാസ്‌ക്കരന്‍ എന്നിവരുടെ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം പകരുന്നു.നജിം അര്‍ഷാദ്,റാഫി,അരുണ്‍ ഗോപന്‍,ബിപിന്‍,ഫാത്തിമ അന്‍ഷി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ആറ്റിങ്ങള്‍ ഫിലിംസിന്റെ ബാനറില്‍ സബീര്‍,റിയാദ്,കിളിമാനൂര്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: അറ്റ് വണ്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.