വെയില്‍. അനൂപ് മേനോന്‍,ലെന എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ശ്രീലക്ഷ്മി എന്നാണ് ചിത്രത്തില്‍ ലെനയുടെ കഥാപാത്രത്തിന്റെ പേര്.ശ്രീലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോന്‍ എത്തുന്നു.രഘുരാമന്‍ എന്നാണ് അയാളുടെ പേര്.രഘുരാമന്‍, ശ്രീലക്ഷ്മി എന്നീ ദമ്പതികള്‍ക്ക് സ്വന്തം മകന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ല. വീട്ടുകാര്യങ്ങളില്‍ സഹകരിക്കാന്‍ ശ്രീലക്ഷ്മി രഘുരാമനോട് ആവശ്യപ്പെടുന്നു, പക്ഷേ അയാളുടെ കാഴ്ച്ചപ്പാട് തികച്ചും വ്യത്യസ്തമാണ്.വീട്ടുജോലികള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ളതാണെന്ന് അയാള്‍ വിശ്വസിക്കുന്നു. സര്‍ക്കാര്‍ ജോലിക്കാരായ ഭാര്യക്കും, ഭര്‍ത്താവിനും നിത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.വാര്‍ധക്യത്തില്‍ ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ പോകുന്ന അവസ്ഥയെയും ചിത്രം ചര്‍ച്ച ചെയ്യുന്നു. മാസ്റ്റര്‍ അശ്വിന്‍ ആണ് ചിത്രത്തിലെ കുട്ടിയെ അവതരിപ്പിക്കുന്നത്. മുല്ലനേഴിയുടെ വരികള്‍ക്ക് രാജേഷ് മോഹന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.രാജീവ് വിജയ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്.
** Note :
കുറിപ്പ്: അതേ മഴ അതേ വെയിൽ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.