വിനയൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ശാസ്ത്രസാങ്കല്പിക മലയാള ചലച്ചിത്രമാണ് അതിശയൻ. 2003-ൽ പുറത്തിറങ്ങിയ ഹൽക്ക് എന്ന അമേരിക്കൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല ഹോളിവുഡ് ചലച്ചിത്രങ്ങളിലേതും പോലെ ഈ ചിത്രവും ഒരു അമാനുഷിക (സൂപ്പർ ഹീറോ) കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ മാസ്റ്റർ ദേവദാസ്, ജാക്കി ഷ്രോഫ്, ജയസൂര്യ, കാവ്യ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണിത്. 2007 ഏപ്രിൽ 17-ന് പ്രദർശനത്തിനെത്തിയ ചിത്രം സാമ്പത്തികം ആയി വൻ ലാഭം കൈവരിക്കുകയും'അതിശയൻ' എന്ന അമാനുഷിക കഥാപാത്രം ജനശ്രദ്ധ ലഭിക്കുകയും ചെയ്ത പ്രദർശനത്തിനെത്തിയിരുന്നു.
** Note :
കുറിപ്പ്: അതിശയൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.