പ്രശസ്ത ഛായാഗ്രഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടര്‍ഷ. അനുശ്രിയാണ് ചിത്രത്തില്‍ നായിക. ഓട്ടോറിക്ഷ ഡ്രൈവറായാണ് ചിത്രത്തില്‍ അനുശ്രീ എത്തുന്നത്. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ആളുകളുടെ അനുഭവങ്ങളും റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മ്മവും ഡ്രാമയുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്.
മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കിയത്. അനുശ്രിക്ക് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി.ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിനു വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ്ങ് വെഹിക്കിള്‍ റിഗ് ആക്കി മാറ്റിയാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനായി അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ ഓട്ടോ ഓടിക്കല്‍ പഠനത്തിന്റെ ഒരു വീഡിയോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രമോഷന്‍ എന്ന രീതിയില്‍ പുറത്തുവിട്ടിരുന്നു.
** Note :
കുറിപ്പ്: ഓട്ടര്‍ഷ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.