അവരുടെ രാവുകള്‍ കഥ/ സംഭവവിവരണം

    മങ്കിപെന്‍ എന്ന ചിത്രത്തിനുശേഷം ഷാനില്‍മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകള്‍. വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന മൂന്നു ചെറുപ്പക്കാരുടെ കണ്ടുമുട്ടലും പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളുമാണ്  ചിത്രം പറയുന്നത്. വിജയ്, സിദ്ധാര്‍ത്ഥ്, ആഷിക്ക് എന്നീ മൂന്നാളുകളുടെ യുവത്വം നേരിടുന്ന മൂന്നുതരത്തിലുള്ള പ്രതിസന്ധികളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്‌കോബോ എന്നൊരു വൃദ്ധന്‍ നല്‍കുന്ന ഇന്‍സ്പിരേഷനിലൂടെ അവരതിനെ മറികടന്ന് ജീവിതവിജയം നേടുന്നതുമാണ് ചിത്രം പറയുന്നത്. 

    വിനയ് ഫോര്‍ട്ട്, ഉണ്ണിമുകുന്ദന്‍, ആസിഫ് അലി എന്നിവരാണ് യഥാക്രമം വിജയ്, സിദ്ധാര്‍ഥ്, ആഷിക്ക് എന്നീ റോളുകളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നെടുമുടി വേണു ആണ് സ്‌കോബോ വേഷത്തില്‍  എത്തുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി മുന്നോട്ടു നീങ്ങുന്നത് ഫഌഷ്ബാക്കുകളിലൂടെയാണ്. രണ്ടാം പകുതിയില്‍ ചിത്രത്തിന് സീരിയസ്‌നസ് വരുന്നു. എണ്‍പതുകളിലെ മീശയുമായി വരുന്ന ആസിഫിന്റെ ഗെറ്റപ്പും കട്ടത്താടിയും മുടിയും വച്ചുള്ള ഉണ്ണിമുകുന്ദന്റെ മെയ്‌ക്കോവറും മികച്ചുനില്‍ക്കുന്നു. വിനയ് ഫോര്‍ട്ടിന്റെ ഫസ്റ്റ്‌പേഴ്‌സണ്‍ നരേഷനിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്. ശങ്കര്‍ ശര്‍മ്മയുടേതാണ് സംഗീതം. വ്യത്യസതമായ കഥ പശ്ചാത്തലവും മികച്ച അവതരണവുമാണ് അവരുടെ രാവുകള്‍  എന്ന ചിത്രത്തെ മികച്ചതാക്കുന്നത്. അജയ് കൃഷ്ണന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്‌. 
    **Note:Hey! Would you like to share the story of the movie അവരുടെ രാവുകള്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X