അവതാരം കഥ/ സംഭവവിവരണം

    ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത്  2014 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രമാണ് അവതാരം. തെന്നിന്ത്യൻ നായിക ലക്ഷ്മിമേനോനാണ്  ഈ ചിത്രത്തിൽ ദിലീപിന്റെ ജോഡി ആയി എത്തുന്നത്‌. ഉദയകൃഷ്ണ സിബി കെ തോമസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യാസൻ എടവനക്കാടിന്റെതാണ് തിരക്കഥ.

    ഒരു നാട്ട് പ്രദേശത്ത് ജനിച്ച് വളർന്നയാളാണ് മാധവൻ (ദിലീപ്). ടൌണിൽ താമസിക്കുന്ന അദ്ദേഹത്തിൻറെ ചേട്ടൻ ഒരു അപകടത്തിൽ മരണപ്പെടുന്നു. ഇതേ തുടർന്ന് ചേട്ടന്റെ ഭാര്യക്കും, മകൾക്കും സഹായത്തിനായി അയാൾ കൊച്ചിയിലക്ക് വരുന്നു. പക്ഷേ നഗരത്തിലുള്ള ആളുകളുടെ സ്വാര്ഥ നിലപാടുകളുമായി പോരുത്തപെട്ടുപോകാൻ അയാൾക്ക്‌ കഴിയുന്നില്ല. അങ്ങനെയിരിക്കെ ചില സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാൻ അയാൾ നിർബന്ധിതനാവുന്നു. ഇതിന്റെ ഭാഗമായി നഗരത്തിലെ കുപ്രസ്സിധ ഗുണ്ടാ സംഘങ്ങളുമായി അയാൾ കോർക്കുന്നു. തന്റെ ചേട്ടന്റെ മരണം വെറുമൊരു അപകടമരണമല്ല മറിച്ച് കരുതികൂട്ടി നടപ്പിലാക്കിയ കൊലപാതകമായിരിന്നുവെന്ന് പിന്നീട്  അയാൾ മനസ്സിലാക്കുന്നു. ഇതിന് പിന്നിലുള്ള ഗുണ്ടാസംഘത്തെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയാണ് പിന്നീട് അയാളുടെ ലക്‌ഷ്യം.

    ന്യൂ ജനറേഷൻ ചിത്രങ്ങൾ തീയറ്ററുകളിൽ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മുൻകാല ശൈലിയിൽ തന്നെ മെച്ചപെട്ട ഒരു ചിത്രം ഒരുക്കാൻ സംവിധായകൻ ജോഷിക് കഴിഞ്ഞു. തമിഴ് ടച്ചുള്ള ആക്ഷനുകളും, അമാനുഷികതയുമൊന്നുമില്ലതെ, ഗുണ്ടാ വിളയാട്ടം എന്ന യഥാതഥ്യം പ്രേക്ഷകർക്ക് മുൻപിൽ വരച്ചു കാണിക്കാൻ ചിത്രത്തിന് സാധിച്ചു. ജോഷി ദിലീപ് കുട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏഴാമത്തെ ചിത്രമാണ് അവതാരം. സൈന്യം, റൺവേ, ലയൺ, ജൂലൈ 4, ട്വന്റി 20, ക്രിസ്ത്യൻബ്രേദേഴ്സ് എന്നിവയാണ്  ഈ കുട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ.  
    **Note:Hey! Would you like to share the story of the movie അവതാരം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X