അസ്മയം വരെ ഫെയിം സജിന്‍ ബാബു രണ്ടാമതായി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് അയാള്‍ ശശി. ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്പി ശ്രീകുമാര്‍, കൊച്ചുപ്രേമന്‍, മുന്‍ഷി ബൈജു, ജയകൃഷ്ണന്‍ വിനോദ്, അരുണ്‍ നായര്‍, ദിവ്യാ ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. പിക്‌സ് ആന്‍ഡ് ടെയ്ല്‍സിന്റെ ബാനറില്‍ ഛായാഗ്രാഹകനായ പി. സുകുമാര്‍, സുധീഷ് പിള്ള എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
നല്ല ജീവിതം നയിക്കുന്നയാളാണ് ശശി. അറുപതു വയസസ്സുള്ള അയാള്‍ സ്വയം ഒരു പെയിന്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മദ്യപാനിയായ ശശിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്നാണ് അയാള്‍ പറയുന്നത്. അങ്ങനെ ആസ്വദിക്കണമെങ്കില്‍ പ്രശസ്തനാവണം. പിന്നീട് സമൂഹത്തില്‍ പ്രശസ്തനാവന്‍ വേണ്ടി ശശി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. ഇതിനിടയില്‍ തന്റെ മരണം അടുത്തു എന്ന യാഥാര്‍ത്ഥ്യം അയാള്‍ മനസ്സിലാക്കുന്നു. ഒടുവില്‍ അയാള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുന്നു. ഓരോ മനുഷ്യനിലും ഒരു ശശിയുണ്ട് എന്ന ടാഗ് ലൈനുമായാണ് പ്രേക്ഷകനുമുന്നില്‍ സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വി. വിനയകുമാറിന്റെ വരികള്‍ക്ക് ബേസില്‍ സി.ജെ. ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
** Note :
കുറിപ്പ്: അയാള്‍ ശശി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.