2016 ല്‍ റിലീസിനെത്തിയ ബാഗി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ബാഗി 2. അഹമ്മദ് ഖാന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. താരപുത്രന്‍ ടൈഗര്‍ ഷെറഫ് നായകനായി അഭിനയിക്കുന്ന സിനിമയില്‍ ദിഷ പഠാനിയാണ് നായിക. ആദ്യഭാഗത്തിലുള്ളതിലും കൂടുതല്‍ ആക്ഷന്‍ രംഗങ്ങളാണ് ബാഗി 2വില്‍ ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.മനോജ് ബാജ്‌പേയ്, രണ്‍ദീപ് ഹൂഡ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 2018 മാര്‍ച്ച് 30 ന് തിയറ്ററുകളിലേക്കെത്തിയ ബാഗി 2, നഡിവാള ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സജിത് നഡിവാളയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ബാഗി 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.