അമൽ നീരദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാച്ച്‌ലർ പാർട്ടി. ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ്, രമ്യ നമ്പീശൻ, പത്മപ്രിയ എന്നിവർ അതിഥിതാരങ്ങളായി എത്തുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ്, വി ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 2012 സെപ്റ്റംബർ 8-ന് പകർപ്പകവകാശം ലംഘിച്ച് ഈ സിനിമ ഇന്റർനെറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയും ഡൗൺലോഡ് ചെയ്തു കാണുകയും ചെയ്ത 1010 പേർക്കെതിരെ ആന്റി പൈറസി സെൽ കേസെടുത്തു.ഇന്റർനെറ്റിൽ ജാദു നടത്തിയ തിരച്ചിലിൽ 10 ദിവസം കൊണ്ട് മുപ്പതിനായിരത്തോളം പേർ സിനിമ കണ്ടു എന്ന് കണ്ടെത്തി.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.