മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. മമ്മൂട്ടിയെക്കൂടാതെ തമിഴ് ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. ആദ്യമായാണ് ഗൗതവും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നത്.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഗ്യാങ്‌സ്റ്റര്‍ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണവും, മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.നിഷാദ് യൂസഫാണ് ചിത്രത്തിന്റെ എഡിറ്റര്‍.
** Note :
കുറിപ്പ്: ബസൂക്ക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.