റേസ് 3യ്ക്കു ശേഷം സല്‍മാന്‍ ഖാന്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഭാരത്.അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തനുശേഷം അലി അബ്ബാസ് സഫര്‍-സല്‍മാന്‍ഖാന്‍ കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.സല്‍മാന്‍ ഖാനും സഫറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.പ്രിയങ്ക ചോപ്രയെ ആയിരുന്നു ചിത്രത്തില്‍ ആദ്യം നായികയായി പറഞ്ഞിരുന്നത്.എന്നാല്‍ നിക്ക് ജോണ്‍സുമായുള്ള വിവാഹനിശ്ചയത്തെ തുടര്‍ന്ന് പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.അതിനുശേഷം കത്രീന കൈഫിനെ നായികയാക്കുകയായിരുന്നു.ദിശ പട്ടാനിയാണ് ചിത്രത്തിലെ മറ്റൊരു നായിക.1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.സുനില്‍ ഗ്രോവര്‍,ജാക്കി ഷറോഫ്,താബു,മാനവ് വിജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
** Note :
കുറിപ്പ്: ഭാരത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.