ഭാര്യ അത്ര പോര കഥ/ സംഭവവിവരണം

  അക്കു അക്ബറിന്റെ സംവിധാനത്തിൽ 2013 മേയ് 3ന് തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ അത്ര പോര.ജയറാം, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്.ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്യാം ധർമ്മനാണ്.2008ൽ മികച്ച വിജയം നേടിയ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിന്റെയും പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്.എന്നാൽ ഈ ചലച്ചിത്രം വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല.നാല്പത് വയസ്സ് കഴിഞ്ഞ, ജീവിതം കൂടുതൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന, സത്യനാഥൻ എന്ന സ്കൂൾ അധ്യാപകന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ പ്രിയ എന്ന ബാങ്ക് ജീവനക്കാരിയുടെയും കഥയാണ് ഈ ചലച്ചിത്രം.അലസതയും, മദ്യവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അകൽച്ചയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ആധുനിക മലയാളിയുടെ ജീവിതശൈലിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
  **Note:Hey! Would you like to share the story of the movie ഭാര്യ അത്ര പോര with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X