ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ജൂൺ 25-ന് തിയേറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രമാണ് ഭ്രമരം. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് മോഹൻ സിതാരയാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.
ഒരു ഷെയർ ബ്രോക്കറായ ഉണ്ണിയുടെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടർ അലക്സിന്റെയും ജീവിതത്തിലേക്ക് ഹൈറേഞ്ചിൽ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുന്നു. എന്നാൽ അയാൾ ജോസ് അല്ലെന്നും, മറിച്ച് സ്കൂളിൽ വെച്ച് തങ്ങൾ ചെയ്ത കുറ്റത്തിനു പ്രതിയാക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ശിവൻ കുട്ടി ആണെന്നും അവർ മനസ്സിലാക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനായി ഉണ്ണിയെയും അലക്സിനെയും പുളിച്ചോല എന്ന സ്ഥലത്തേക്ക് അയാൾ കൊണ്ടു പോകുന്നു. ആ യാത്രയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
** Note :
കുറിപ്പ്: ഭ്രമരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.