സാജൻ കുര്യൻ സംവിധാനം ചെയ്ത മലയാളം ത്രില്ലർ ചിത്രമാണ് ബിബ്ലിയോ. ഷൈന്‍ ടോം ചാക്കോ, മിനി റിച്ചാര്‍ഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വിദേശരാജ്യങ്ങളിലും കാശ്മീരിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തത്. അദൃശ്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
മരണം, മരണാനന്തര ജീവിതം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫിസിക്‌സ് പ്രൊഫസറായ ബൈബ്ലിയോ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ജഗദീഷ്,വിനീത് കുമാര്‍,ശ്രുതി ലക്ഷ്മി, ജര്‍മന്‍ താരങ്ങളായ ഓര്‍ഗ പോപോവ,ഷാഷ പോപോവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെല്‍വെതര്‍ മോഷന്‍ പിക്‌ച്ചേസിന്റെ ബാനറില്‍ എജി എസ് നായര്‍,റാം മോഹന്‍ എസ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ബിബ്ലിയോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.