ബിഗ് പിക്ചര്‍ കഥ
ബാലചന്ദ്രകുമാറിന്റെ സംവിധാനത്തിൽ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് ആദ്യമായി നായകനാകുന്ന ചിത്രമാണ് ബിഗ് പിക്ചര്‍. ബാലചന്ദ്രകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത്. ഒരു യുവ സംവിധായകന്റെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തില്‍ എത്തുന്നത്. ഓഗസ്റ്റ് പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. ആസിഫ് അലിയെ നായകനാക്കി കൗ ബോയ് ഒരുക്കിയ ബാലചന്ദ്രകുമാറിന്റെ രണ്ടാമത്തെ ചിത്രമാണിത്.നേരത്തെ കൈതപ്രത്തിന്റെ മഴവില്ലിനറ്റം വരെ എന്ന സിനിമയില്‍ ശ്രീശാന്ത് ചെറിയൊരു വേഷം ചെയ്തിരുന്നു. എന്നാല്‍ ഐ പി എല്ലിലെ കോഴവിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍ ശ്രീശാന്ത് അഭിനയിച്ച സീനുകള്‍ വെട്ടിമാറ്റി.
** Note : Hello! Would you like to share the storyline of the movie ബിഗ് പിക്ചര്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications