മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ബില്യണ്‍ ഡോളര്‍ രാജ. ചിത്രത്തില്‍ ലോക ഓഹരിമേഖലയിലെ അതികായനും ഗാലന്‍ ഗ്രൂപ്പ് സ്ഥാപകനുമായ രാജ രാജരത്‌നത്തേയാണ് ലാല്‍ അവതരിപ്പിക്കുന്നത്. നയന്‍ പദ്രെയാണ് ഇന്‍ഡോ-അമേരിക്കന്‍ സിനിമയുടെ രചനയും സംവിധാനവും.
തമിഴ് അമേരിക്കനായ രാജരാജരത്‌നം ഓഹരിമേഖലയില്‍ സ്വന്തം പരിശ്രമത്താല്‍ ഉയര്‍ന്നയാളാണ്. ഉയര്‍ച്ചയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരേയും അതിശയിപ്പിക്കുന്നതുമാണ്. ഒടുവില്‍ 'ഇന്‍സൈഡര്‍ ട്രേഡിങ്'നടത്തിയതിന് എഫ്.ബി.ഐ. അദ്ദേഹത്തെ വിചാരണ ചെയ്ത് ജയിലിലിടുകയായിരുന്നു. കമ്പനികള്‍ക്കുളളിലെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്നവര്‍ ഇത് മുതലാക്കി കമ്പനിയുടെ ഓഹരികളില്‍ ഇടപാടുകള്‍ നടത്തി ലാഭമുണ്ടാക്കുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിങ്. ഓഹരിവിപണിയിലെ തട്ടിപ്പിന്റെ ആധുനിക മുഖം എന്നാണു രാജരത്‌നത്തിന്റെ കുറ്റങ്ങളെ കോടതി അന്ന് വിശേഷിപ്പിച്ചത്.രാജരത്‌നം 10 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഓഹരിവിപണിയിലെ ക്രമക്കേടിലൂടെ രാജരതനം 50 മില്യണ്‍ ഡോളറെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്‌ടെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി നിരീക്ഷിച്ചിരുന്നു. ഈ സാമ്പത്തിക കുറ്റവാളിയുടെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
** Note :
കുറിപ്പ്: ബില്യണ്‍ ഡോളര്‍ രാജ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.