സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ബിരിയാണി. കനി കുസൃതി, ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് കനി കൃസൃതിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കൂടാതെ ചിത്രത്തിലെ അഭിനയത്തിന് സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്. റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി.
അവാര്‍ഡുകള്‍
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്- കനി കൃസൃതി
42-ാമത് മോസ്കോ ചലച്ചിത്രമേളയിലെ മികച്ച നടി- കനി കൃസൃതി
റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്
സ്‌പെയിനിലെ മാഡ്രിഡിൽ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം
ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ അവാർഡ്
67ാംമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവേദിയില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
** Note :
കുറിപ്പ്: ബിരിയാണി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.