ആക്ഷനും ഗ്ലാമറിനും പ്രധാന്യം നല്‍കി സുബൈര്‍ ഹമീദ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രിട്ടീഷ് ബംഗ്ലാവ്. പഠനത്തിന്റെ ഭാഗമായി ഒരു പറ്റം കുട്ടികള്‍ ടൂറിന് പോവുന്നതും പിന്നീട് അവര്‍ക്ക് യാത്രക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ആദി ശരവണന്‍, സന്തോഷ് കീഴാറ്റൂര്‍, കൊച്ചു പ്രേമന്‍, അനൂപ് ചന്ദ്രന്‍, മനു രാജ്, റഷീദ് കോട്ടയം, ജെ.സി കൊട്ടാരക്കര, ശിവമുരളി, അഞ്ജന അപ്പുക്കുട്ടന്‍,മൃദുല സുരേഷ്, അപര്‍ണ ആറ്റുകാല്‍, രമാദേവി,വര്‍ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
തിരക്കഥ,സംഭാഷണം പ്രശാന്ത് ആഴിമല, ജഗന്ത് വി.റാം ക്യാമറയും കപില്‍ ഗോപാലാകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. പ്രീ ബേട്‌സ് എന്റര്‍ടൈയ്ന്‍മെന്‍സിന്റെ ബാനറില്‍ അനില്‍ ചന്ദ്രശേഖരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ബ്രിട്ടീഷ് ബംഗ്ലാവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.