ഹാസ്യ താരം ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബുദ്ധൻ ചിരിക്കുന്നു. ആര്‍ ശരത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നാടകക്കമ്പക്കാരനായ ഒരു തയ്യല്‍ക്കാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. എപ്പിക് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജഗദീഷ്, നന്ദു, പി ബാലചന്ദ്രന്‍, പ്രവീണ, സോനനായര്‍, അമൃത അനില്‍, മാളവിക മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവര്‍ക്കു പുറമെ പ്രശസ്ത മറാത്തി നടി ഷര്‍വാരി ജാമിന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാജന്‍ കളത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പ്രഭവര്‍മയുടെ വരികള്‍ക്ക് ജി വേണുഗോപാല്‍ സംഗീതം പകരുന്നു. ഹരി വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
** Note :
കുറിപ്പ്: ബുദ്ധൻ ചിരിക്കുന്നു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.