ഫഹദ് ഫാസിലിനെ നായകനാക്കി ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യ്ത ചിത്രമാണ് കാര്‍ബണ്‍. മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.സിബി തോട്ടുംപുറമാണ് കാര്‍ബണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാഗമണ്‍, ഈരാറ്റുപേട്ട, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷാരൂഖ് ഖാന്റെ റയീസ്, ഹാരി മെറ്റ് സജാല്‍ എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച കെ യു മോഹന്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.വിശാല്‍ ഭരദ്വാജ് ആണ് കാര്‍ബണിന് വേണ്ടി ഈണമൊരുക്കുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം.
** Note :
കുറിപ്പ്: കാര്‍ബണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.