ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചക്കരമാവിന്‍ കൊമ്പത്ത്'. ബ്രാന്‍ഡെക്‌സ് പ്രൊഡക്ഷന്‍ സിന്റെയും ജെ.ആര്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ജിംസണ്‍ ഗോപാലും രാജന്‍ ചിറയിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. മീരാ വാസുദേവാണ് ചിത്രത്തിലെ നായിക. ലൂസി മാത്യു എന്ന പേരില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുന്നത്. മാതാപിതാക്കളുടെ തിരക്ക് കാരണം സ്വന്തം മകനെ നോക്കാന്‍ സമയം കിട്ടാതെ വരികയും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഹരിശ്രീ അശോകന്‍, മാസ്റ്റര്‍ ഗൗരവ്, ജോയ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിനിമയുടെ കഥയൊരുക്കുന്നത് അര്‍ഷാദ് ബത്തേരിയാണ്.
** Note :
കുറിപ്പ്: ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.