എ ബി സി ഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രാക്കാട്ടും ദുൽക്കർ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ചിത്രത്തില്‍ താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി, ഇതുവരെ കാണാത്ത ഒരു പുതിയ ലുക്കിലാണ് ദുൽക്കർ എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കുന്നത് ഗോപി സുന്ദർ ആണ്. പാർവ്വതി മേനോൻ, അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു. ഫൈൻഡിങ് സിനിമാസിന്റെ ബാനറിൽ ഷെബിൻ ബെക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
** Note :
കുറിപ്പ്: ചാർലി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.