ടൊവിനോ തോമസിനെ നായകനാക്കി സിധില്‍ സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെങ്ങഴി നമ്പ്യാര്‍. പുതുമന പണിക്കര്‍ എന്ന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. സാമൂതിരിയുടെ മുപ്പതിനായിരത്തോളം വരുന്ന പടയാളികളോട് പൊരുതാനിറങ്ങിയ 101 ചാവേര്‍ പോരാളികളുടെ കഥയാണ് ചിത്രം പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ടീം മീഡിയയുടെ സഹകരണത്തോടെ ക്യാറ്റ് ആന്റ് മാസ് പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. നൂറുകോടിയോളം മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്.
** Note :
കുറിപ്പ്: ചെങ്ങഴി നമ്പ്യാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.