ബിജു മേനോന്‍, ലാല്‍, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ചേട്ടായീസ്. സച്ചിയുടെ തിരക്കഥയില്‍ ഷാജൂണ്‍ കാര്യാല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. യുവത്വം കഴിയാറായ അഞ്ചു ചെറുപ്പക്കാരുടെ സൗഹൃദവും ന്യൂ ഇയര്‍ ആഘോഷിക്കാന്‍ അവര്‍ ഒത്തുകൂടുകയും അതിനെതുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറാമാന്‍ പി സുകുമാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നടന്മാരായ ബിജു മേനോനും ലാലും ഈ സിനിമയില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നു. രാജീവ് നായരുടെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിജിത് ബാല ഛായാഗ്രഹണവും വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. തക്കാളി ഫിലിംസിന്റെ ബാനറില്‍ ബിജു മേനോന്‍, സുരേഷ് കൃഷ്ണ, പി സുകുമാര്‍, കാര്യാല്‍, സച്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ചേട്ടായീസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.