എസ്.എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ചില സാങ്കേതിക കാരണങ്ങളാല്‍. ജൈനേന്ദ്രന്‍, ശശികാന്തന്‍, രാജേഷ് വടകോട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്വപ്നതീരം എന്ന ഫേസ്ബുക് കൂട്ടായ്മയുടെ ആദ്യത്തെ മീറ്റിംഗിൽ പങ്കെടുക്കാനായി അഞ്ച് ഫേസ്ബുക് സുഹൃത്തുക്കൾ ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയുന്നു. സ്വപ്നതീരം എന്ന കൂട്ടായ്മ ജാതി ,മതം, രാഷ്ട്രീയം , വർണം , വർഗം തുടങ്ങിയ ചിന്തകൾ മാറ്റി നിർത്തുന്ന ഒരു കൂട്ടായ്മയാണ്. എന്നാൽ അതിൽ പങ്കെടുക്കാനായി എത്തുന്ന സുഹൃത്തുക്കൾ യാത്ര പുരോഗമിക്കുന്ന സമയം ഇത്തരം ചിന്തകളെ പറ്റിറ്റി സംസാരിക്കുകയൂം ഓരോരുത്തരുടെയും മനസ്സിൽ ഒളിപ്പിച്ചു വെയ്ക്കുന്ന ജാതി - മത - രാഷ്ട്രീയ ചിന്തകൾ പുറത്തേയ്ക്ക് വരുകയും ചെയുന്നുണ്ട്. കേരളത്തിലെ പല സമകാലിക സാഹചര്യങ്ങളും 1മണിക്കൂർ 20 മിനിറ്റ് ദൈർഖ്യമുള്ള ഈ സിനിമയിലൂടെ നർമം ചാലിച്ച് അവതരിപ്പിക്കുകയാണ് സംവിധായകന്‍.
** Note :
കുറിപ്പ്: ചില സാങ്കേതിക കാരണങ്ങളാല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.