ആവണി എസ് പ്രസാദ്,കാവ്യാ ഗണേഷ്, കൃഷ്ണചന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്ത ചിത്രമാണ് 'ചിലപ്പോള്‍ പെണ്‍കുട്ടി'.എം കമറുദ്ദീന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും എഴുതിയിരുക്കുന്നത്.കാശ്മീരും കേരളവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തില്‍ നിന്നുമാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്.പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളിലൂടെയാണ് കഥ പറയുന്നത്.നിയമത്തിന്റെ മുമ്പില്‍ രക്ഷപെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികള്‍ ഒരു അന്വേഷണത്തിലൂടെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആവണി എസ് പ്രസാദ്, കാവ്യ ഗണേഷ് എന്നിവരെ കൂടാതെ സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്,ശരത്ത്, നൗഷാദ്, അഷറഫ് ഗുരുക്കള്‍, ഭാഗ്യലക്ഷ്മി, ലാല്‍, ലക്ഷ്മിപ്രസാദ്, പാര്‍വതി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. അജയ്‌സരിഗമയാണ് ചിത്രത്തിനു സംഗീതം നല്‍കിയിരുക്കുന്നത്.ഛായാഗ്രഹണം ശ്രീജിത്ത് ജി നായര്‍.പ്രകാശ് ചുനക്കരയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.അസോസിയേറ്റ് ഡയറക്ടര്‍ ആദര്‍ശ് ആനയടി. ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ചിലപ്പോള്‍ പെണ്‍കുട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.