പ്രദീപ് ചൊക്ലി സംവിധാനം ചെയ്യ്ത ചിത്രമാണ് ചിപ്പി. വിനീഷ് പാലയാടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി വാര്‍ഡ് കൗണ്‍സിലറായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവാത്ത കഥാപാത്രമായാണ് സുരഭി എത്തുന്നത്. കുട്ടികളുടെ സിനിമയല്ല രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയുള്ള സിനിമയാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
കടപ്പുറം പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. മണികണ്ഠന്‍ ആചാരി, ജോയ് മാത്യു, ഇന്നസെന്റ്, ഇന്ദ്രന്‍സ് , സലിം കുമാര്‍ , ശ്രിന്ദാ , ശ്രുതി മേനോന്‍, മറിമായം ഫെയിം മഞ്ജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ജലീല്‍ ബാദുഷയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രമേശ് കാവിലിന്റെ വരികള്‍ക്ക് സച്ചിന്‍ ബാലു, റോഷന്‍ ഹരീഷ് എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കുന്നു. കെ എസ് ചിത്ര , ജയചന്ദ്രന്‍ , ശ്രേയ ജയദീപ്, സൂര്യ ഗായത്രി എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
** Note :
കുറിപ്പ്: ചിപ്പി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.