തിലകനെ പ്രധാന കഥാപാത്രമാക്കി തോമസ് ഐസക് സംവിധാനം ചെയ്ത ചിത്രമാണ് ചുങ്കക്കാരും വേശ്യകളും. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. കാനഡയില്‍ താമസമാക്കിയ ഒരു മലയാളികുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂര്‍ണമായും കാനഡില്‍ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സഞ്ജയ് ജോര്‍ജ്, സാജു വര്‍ഗീസ്, അനു താഹിം, ഷെയ്‌വന്‍ കൈലാസ്, ജെസ്സണ്‍ മാത്യു, നിഷാല്‍, ശ്രീജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മഹര്‍ഷി ഫിലിംസിന്റെ ബാനറില്‍ വി.ബി.കെ. ദാസും ഐസക് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ചുങ്കക്കാരും വേശ്യകളും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.