2017ല്‍ പുരത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ചങ്ക്‌സ് 2. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഏഴു കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മുന്‍ പോണ്‍ താരം മിയ ഖലീഫ അഭിനയിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തന്നെ മിയ തള്ളിയതായി മിയ ഖലീഫയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. താന്‍ ഒരു മലയാള സിനിമയിലും അഭിനയിക്കുന്നില്ലെന്നും ഇന്ത്യയിലെ ഒരു ഏജന്‍സിയുമായി സിനിമയുമായി ബന്ധപെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യ്തിട്ടില്ലെന്നുമാണ് അറിയിച്ചത്. വളരെ പ്രധാന്യമുള്ള റോളില്‍ മിയ ഖലീഫ എത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. ചങ്ക്‌സിന് തിരക്കഥ ഒരുക്കിയ സാരംഗ്, സനൂപ് എന്നിവര്‍ തന്നെയാണ് രണ്ടാംഭാഗത്തിനും തിരക്കഥ ഒരുക്കുന്നത്.ഹണി റോസ് തന്നെയാകും നായികയായി എത്തുക. ചിത്രം മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാക്ഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. ഗ്രാന്‍ഡ് മസ്തി പോലെ യൂത്തിനെ ലക്ഷ്യം വെച്ചാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ചങ്ക്‌സ് 2 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.