വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. വിനോയ് തോമസിന്റെതാണ് കഥ. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്.
മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞ് വനത്തിലേക്ക് പോകുന്ന രണ്ട് പോലീസുകാരിലൂടെയാണ് ചിത്രം കഥ പറയുന്നത്. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് നിരൂപകപ്രശംസ നേടിയ ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തില്‍പ്പെടുന്നതാണ്.
ലിജോ പെല്ലിശേരിസ് മുവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.
** Note :
കുറിപ്പ്: ചുരുളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.