ആന്റണി സോണി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു മഞ്ജു വാര്യരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്‍ജെ ഷാന്‍ തിരക്കഥ എഴുതിയ കെയര്‍ ഓഫ് സൈറ ബാനുവിന്റെ നിര്‍മ്മാണം നിര്‍വഹിച്ചത് റോസ് ഇന്റര്‍നാഷണലും മാക്ട്രോ ഫിലിംസും ചേര്‍ന്നാണ്. ചിത്രത്തില്‍ ടൈറ്റില്‍ റോളായ സൈറ ബാനുവായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. കരിങ്കുന്നം സിക്സസിന് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രമാണിത്. ബിപിന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ സംഭാഷണം ചെയ്തിരിക്കുന്നത്.
മഞ്ജു ഇതില്‍ ഒരു പോസ്റ്റ് വുമണിന്റെ വേഷത്തിലാണ് വരുന്നത്. 25 വര്‍ഷത്തിന് ശേഷം നടി അമല അക്കിനേനി മലയാള സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കെയര്‍ ഓഫ് സൈറ ബാനുവിനുണ്ട്. ചിത്രത്തില്‍ ആനി ജോണ്‍ താരവേദി എന്ന വക്കീല്‍ വേഷത്തിലാണ് അമല അക്കിനേനി അഭിനയിക്കുന്നത്. ഹമാരി അധൂരി കഹാനി എന്ന ഹിന്ദി സിനിമയ്ക്കു ശേഷം അമല അഭിനയിക്കുന്ന സിനിമയാണിത്.
കിസ്മത് എന്ന സിനിമയിലൂടെ വന്ന നടന്‍ അബിയുടെ മകനായ ഷെയിന്‍ നിഗം ഇതില്‍ മഞ്ജു വാര്യരുടെ മകനായിട്ടാണ് വരുന്നത്. ഷെയിനിന്റെ രണ്ടാമത്തെ ചിത്രമാണിത്. ജോഷുവ പീറ്റര്‍ എന്നാണ് ഇതില്‍ ഷെയിനിന്റെ കഥാപാത്രത്തിന്റെ പേര്. ലോഹം എന്ന സിനിമയില്‍ അഭിനയിച്ച നിരഞ്ജന അനൂപ് ഇതില്‍ സാമൂഹ്യ പ്രവര്‍ത്തകയായ അരുന്ധതി എന്നൊരു നിയമ വിദ്യാര്‍ത്ഥിയുടെ റോളിലുണ്ട്. ഷെയിനിന്റെ സഹപാഠിയും കാമുകിയുമായാണ് ചിത്രത്തില്‍ നിരഞ്ജന അനൂപ് എത്തുന്നത്. സിനിമയില്‍ പിന്നീട് സൈറ ബാനുവിന്റെ മനസാക്ഷിസൂക്ഷിപ്പുകാരിയായി അരുന്ധതി മാറും.
** Note :
കുറിപ്പ്: കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.