ശിക്കാരി ശംഭു ഫെയിം ആര്‍ കെ സുരേഷ്, ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03. അക്ഷത ശ്രീധര്‍, കിരണ്‍ രാജ്, റിജു റാം, വിജയകുമാര്‍, ഇന്ദ്രന്‍സ്, ആദം അലി,റിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഛായാഗ്രഹണം എന്‍ അയ്യപ്പനും ചിത്രസംയോജനം മനുവുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോഡ്വിന്‍ വിക്റ്ററിന്റെ വരികള്‍ക്ക് സണ്ണി വിശ്വനാഥാണ് സംഗീതം നല്‍കിയത്. എയിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി പി രാജീവാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.