അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അപ്പാനി ശരത് ആദ്യമായി നായകനായി എത്തിയ ചിത്രമാണ് കോണ്ടസ.സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇ എസ് സുധീപാണ് ചിത്രത്തിന്റെ സംവിധായകന്‍.സുധീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്.നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനാണ് സുധീപ്.റിയാസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.സിനില്‍ സൈനുദ്ദീന്‍,പുതുമുഖങ്ങളായ ആതിര പട്ടേല്‍, അതുല്ല്യ, ശ്രീജിത്ത് രവി, ഹരീഷ് പേരടി, സുനില്‍ സുഖദ,രാജേഷ് ശര്‍മ,കിച്ചു ഡെല്ലസ്,സുര്‍ജിത്ത്,ബൈജ വാസു,ധീരജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ബി.കെ ഹരിനാരായണന്‍,സുരഭി,എം.എസ് കൊളത്തൂര്‍ എന്നിവരുടെ വരികള്‍ക്ക് റിജേഷ്,ജഫ്രിസ് ചെന്നൈ എന്നവര്‍ സംഗീതം പകരുന്നു.എഡിറ്റിങ്ങ് റിയാസും വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണും നിര്‍വ്വഹിക്കുന്നു.പീപ്പി ക്രിയേറ്റീവ് വര്‍ക്കസ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആന്‍സര്‍ ത്വയ്ബാണ്.
** Note :
കുറിപ്പ്: കോണ്ടസ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.