അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനുശേഷം അങ്കമാലി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് ക്യൂബന്‍ കോളനി. മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 2000ത്തോളം പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നും 3 ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 100 ഓളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജിനോ ജോണ്‍,ശ്രീകാന്ത്, നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍,ഐശ്വര്യ ഉണ്ണി, അനഘ മരിയ വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മനോജ് വര്‍ഗീസ് പാറേക്കാട്ടിലിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അലോഷ്യ കാവുംപുറത്ത് സംഗീതം പകരുന്നു. നിരഞ്ജ്ജ്, അരിസ്റ്റോ സുരേഷ്, ശ്വേത മേനോന്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
സിനോജ് പി അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളില്‍ സൗണ്ട് ഡിസൈനറായ ദേവ് ആണ് ചിത്രത്തിന്റെ മിക്‌സിങ്ങ്,സൗണ്ട് ഡിസൈനിങ്ങ് എന്നിവ നിര്‍വ്വഹിക്കുന്നത്. കല സംവിധാനം കൃപേഷ് അയ്യപ്പന്‍കുട്ടിയും ചിത്രസംയോജനം ജോവിന്‍ ജോണും നിര്‍വ്വഹിക്കുന്നു. കോമഡിക്കും പ്രണയത്തിനും പ്രധാന്യമുള്ള ചിത്രം മികച്ച ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിട്ടുള്ളത്. ഹലി ആന്‍ ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
** Note :
കുറിപ്പ്: ക്യൂബന്‍ കോളനി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.