ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കസ്റ്റംസ് ഡയറി. സി കെ ജീവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ജയറാം, മുകേഷ്,രഞ്ജിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിതാര,കുതിരവട്ടം പപ്പു,ജഗതി ശ്രീകുമാര്‍,കൊല്ലം തുളസി, ഗണേഷ് കുമാര്‍,മാള അരവിനന്ദന്‍,മോഹന്‍ രാജ്, പ്രതാപ ചന്ദ്രന്‍, കലാഭവന്‍ സൈനുദ്ദീന്‍,സന്തോഷ്,കാലടി ഓമന, കവിത തമ്പി, പൂജപ്പുര രവി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എസ് പി വെങ്കിടേഷ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. കെ ജെ യേശുദാസ്,,ജി വേണുഗോപാല്‍,സിന്ധുദേവി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ ശങ്കുണ്ണി എഡിറ്റിങ്ങും രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. മകം മൂവീസിന്റെ ബാനറില്‍ പി എല്‍ എസ് കണ്ണനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കസ്റ്റംസ് ഡയറി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.