ബെന്നി പി നായരമ്പലം കഥയും തിരക്കഥയും സംഭാഷണവുമെഴുതി മാർത്താണ്ഡൻ സംവിധാനം ചെയ്ത് 2013 സെപ്റ്റംബർ 12നു പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. മമ്മൂട്ടി, ഹണി റോസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, തെസ്നി ഖാൻ, അജു വർഗീസ്, രെജിത്ത് മേനോൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.
മമ്മൂട്ടി ക്ലീറ്റസ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇയാൾ ഒരു കുപ്രസ്സിഥ ഗുണ്ടയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ക്ലീറ്റസിന് ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ യേശുക്രിസ്തുവായി അഭിനയിക്കേണ്ടി വരുന്നു. അങ്ങനെ വടക്കുന്തല തിയേറ്റേഴ്‌സിന്റെ ക്രിസ്തുവായി മാറുന്നതോടെ ക്ലീറ്റസിന്റെ ജീവിതത്തില്‍ വന്നുഭവിക്കുന്ന അവിചാരിത സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
** Note :
കുറിപ്പ്: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.