സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനുശേഷം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാകിനി.സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറി കൂടിയ സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.പൗളി വത്സന്‍, സേതുലക്ഷ്മി, സരസ ബാലുശ്ശേരി,ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, അലൻസിയർ ലെ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.പ്രായമായ നാല് സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരു ത്രില്ലര്‍ ഹ്യൂമര്‍ ചിത്രമായിട്ടാണ് ഡാകിനി ഒരുക്കുന്നത്.മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകളാണ് ഡാകിനിക്കായി ഒന്നിക്കുന്നത്.തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ഉര്‍വശി തിയേറ്റെഴ്‌സും, യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മ്മാണം. ഫ്രൈഡേ ഫിലിം ഹൌസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.2018 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. ഛായാഗ്രഹണം അലക്‌സ് പുളിക്കലും ചിത്രസംയോജനം അപ്പു ഭട്ടതിരിയും നിര്‍വ്വഹിക്കുന്നു.ലിങ്കു എബ്രഹാമിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.ബി രാകേഷ്, സന്ദീപ് സേനന്‍, അനിഷ് എം തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
** Note :
കുറിപ്പ്: ഡാകിനി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.