X
ദസറ
Action | Drama | Period | 30 Mar 2023 | 158 Mins
Malayalam

ദസറ കഥ

നാനി, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ആക്ഷന്‍ ത്രില്ലര്‍(തെലുങ്ക്) ചിത്രമാണ് ദസറ. ശ്രീകാന്ത് ഒഡേലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന താരമായി എത്തുന്നുണ്ട്. 

ചിന്ന തമ്പി എന്ന കഥാപാത്രമായാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ധരണി എന്ന നായകകഥാപാത്രമായി നാനി എത്തുമ്പോള്‍ വെണ്ണേലയായി കീര്‍ത്തി സുരേഷ് എത്തുന്നു. സറീന വഹാബ്, സമുദ്രക്കനി, സായികുമാര്‍, ഷംന കാസിം എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. 

നവീന്‍ നൂലി ചിത്രസംയോജനവും സത്യന്‍ സൂര്യന്‍ ഐഎസ് സി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീകാന്ത് ഒഡേല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മ്മിച്ചത്. 65 കോടി ബജറ്റിലൊരുക്കിയ ചിത്രം 2023 മാര്‍ച്ച് 30നാണ് തിയേറ്ററുകളിലെത്തിയത്. 

തിയേറ്റര്‍ റിലീസ് - 2023 മാര്‍ച്ച് 30

ഒടിടി റിലീസ് - 2023 ഏപ്രില്‍ 27 - നെറ്റ്ഫ്‌ളിക്‌സ്



** Note : കുറിപ്പ്: ദസറ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+