ഫ്‌ളാറ്റ് നമ്പര്‍ 4 ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡെഡ്‌ലൈന്‍.അഞ്ജന അപ്പുക്കുട്ടന്‍, സുനില്‍ സുഖദ, കലാശാല ബാബു,ശശി കലിംഗ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.നിഖില്‍ പ്രഭ സംഗീതം നല്‍കിയ ഗാനങ്ങള്‍ നജീം അര്‍ഷാദ്, വെങ്കിടേഷ്, റയാന്‍ അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ചെമ്പില്‍ അശോകന്‍,ജോളി ഇൗശോ,ബിനില്‍,ഗീഥ സലാം,മനേക്ഷാ,റിയാസ് എം ടി,ഗോകുലന്‍,അമീര്‍ കലാഭവന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.ലെനില്‍ ജോസഫ് ഛായാഗ്രഹണവും എഡിറ്റിങ്ങ് ജിതിന്‍ മനോഹറും നിര്‍വ്വഹിക്കുന്നു.വൈറ്റ് ഡോട്‌സ് മൂവിസിന്റെ ബാനറില്‍ ഫിലിപ്പോസ് തത്തംപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഡെഡ്‌ലൈന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.